loginkerala breaking-news ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
breaking-news Kerala

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍; . ജമ്മു കശ്മീരിലെ കത്വ മേഖലയില്‍ സൈന്യത്തിന് നേരെ ഭീകരന്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പിട്ടിട്ടില്ല. മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ ശക്തമായ തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി കത്വയിലെ ഭട്ടോഡി മേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ചില കാര്യങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ശക്തമായി തിരിച്ചടിച്ചതിന് പിന്നാലെ സൈന്യം മേഖല വളഞ്ഞ് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, ഇക്കഴിഞ്ഞ 21ന് ജമ്മുവിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരമറിഞ്ഞ ജമ്മു കശ്മീര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന് മുമ്പ് സോപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

Exit mobile version