breaking-news Kerala

ഇരുപത്തിനാലു മണിക്കൂറിനകം പിന്‍വലിക്കണം’, ബിനാലെ ചിത്രത്തിനെതിരെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

കൊച്ചി: ബിനാലെയില്‍ മൃദുവാംഗിയുടെ ദുര്‍മൃത്യു എന്ന പേരില്‍ വരച്ച ചിത്രാവിഷ്‌കാരം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേരള ലത്തീന്‍ കത്തോലിക്കാ സഭ രംഗത്ത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഈ കലാസൃഷ്ടി പിന്‍വലിച്ച് മാപ്പ് പറയണം. ഇത് കലാസ്വാതന്ത്ര്യത്തിന്റെ ദൃശ്യബോധത്തെ ഗുരുതരമായി അപമാനിക്കുന്നതാണെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ‘അന്ത്യഅത്താഴം’ എന്ന പ്രശസ്ത ചിത്രത്തിനോട് സാമ്യമുള്ള രീതിയിലാണ് ഇത് വരച്ചിരിക്കുന്നതെന്നാണ് ആരോപണം.

”ഇത് ആവിഷ്‌കാര സ്വാതന്ത്ര്യവുമല്ല കലയുമല്ല. നിങ്ങള്‍ക്ക് പേരും പ്രശസ്തിയും കുറച്ച് കുറയുമ്പോള്‍ ഒരു വിവാദം വേണം. അതിന് ക്രൈസ്തവ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയാല്‍ മാത്രമേ കുഴപ്പമില്ലാതെ പോവൂ എന്ന് നിങ്ങള്‍ക്കറിയാം. തനി തോന്നിവാസം സൃഷ്ടിക്കുന്നിടത്താണ് ഇവിടെ വിവാദങ്ങള്‍ ഉയരുന്നത്. സമാന സംഭവങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് പ്രതിഷേധം. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ദയവായി ആരും വരല്ലേ, കൊച്ചി ബിനാലെ നടത്തിപ്പുകാര്‍ ഇത് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഇത് ആവിഷ്‌കരിച്ച ടോം വട്ട്ക്കുഴി എന്ന വട്ടനെ പിടിച്ച് പുറത്താക്കുകയാണ് വേണ്ടത”്, കേരള കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video