കൊച്ചി: തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും അരങ്ങേറി. കോസ്റ്റ് ഗാര്‍ഡ് 49-ാം സ്ഥാപകദിനത്തോടനുബന്ധിച്ച ആഴക്കടലിൽ അരങ്ങേറിയ സൈനിക അഭ്യാസം കാണാൻ കേരള ഗവർണറുമെത്തി. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിനോടൊപ്പം സൈനിക വിന്യാസങ്ങളും കോസ്റ്റ് ഗാർഡിന്റെ മോക് ഡ്രില്ലും ഗവർണർ നേരിട്ടു കണ്ടു.
ഉൾക്കടലിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കരുത്ത് കാട്ടിയ സൈനിക പ്രകടനത്തിൽ മുഖ്യാതിഥിയായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കറും ഭാര്യയും എത്തിയിരുന്നു, . ആഘോഷങ്ങളുടെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന്റെ അഭ്യാസപ്രകടനങ്ങളും ആഴക്കടലിൽ അരങ്ങേറിയത്. . അറബിക്കടലില്‍ 22 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അഭ്യാസ പ്രകടനത്തിന് ആദ്യാവസാനംവരെ ഗവർണർ സാക്ഷിയാകുകയും ചെയ്തു.കടലില്‍ അകപ്പെട്ടയാളെ രക്ഷിക്കുന്ന ചേതക് ഹെലികോപ്റ്റര്‍, തിരമാലകളെ കീറിമുറിച്ച് കുതിക്കുന്ന യുദ്ധക്കപ്പലുകളും ഫാസ്റ്റ് പട്രോളിംഗ് ബോട്ടുകളും, ആകാശനിരീക്ഷണം നടത്തുന്ന ഡോണിയര്‍ വിമാനങ്ങളും ഉൾക്കടലിന്റെ തീരസേനയുടെ പ്രകചനങ്ങൾക്ക് കരുത്ത് പകർന്നു.
സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനമാണ് ആഴക്കടലില്‍ ഇന്നലെ മണിക്കൂറോളം അരങ്ങേറിയത്., കടലില്‍നിന്നു കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തരഘട്ടങ്ങളില്‍ അവശ്യസാധനങ്ങള്‍ കപ്പലിലേക്ക് എത്തിക്കുന്നതുമെല്ലാം കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥർ ഗവര്‍ണര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
കോസ്റ്റ് ഗാള്‍ഡ് കപ്പലുകളായ ഐസിജിഎസ് സമര്‍ഥ്, സക്ഷം, തീര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഫാസ്റ്റ് പട്രോളിംഗ് വെസലുകളായ അര്‍ണവേഷ്, അഭിനവ് എന്നിവയും രണ്ട് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും രണ്ട് ചേതക് ഹെലികോപ്റ്ററുകളും രണ്ട് ഡോണിയര്‍ വിമാനങ്ങളും അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു.കേരള, മാഹി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ഡിഐജി എന്‍. രവി ഗവര്‍ണറെ ഐസിജിഎസ് സമര്ഥിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
.കടലിലെ ഒരു ദിവസം എന്ന ഈ പരിപാടിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും മലിനീകരണ നിയന്ത്രണം ആൻ്റി പൈറസി & ബോർഡിംഗ്, തുടങ്ങിയ കോസ്റ്റ്ഗാർഡിൻ്റെ എല്ലാ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ സമർഥ്, സാക്ഷം, അർൺവേശ്, അഭിനവ്, സി-410, സി-162, എ.ബി ഊർജ പ്രവാഹ എന്നീ കപ്പലുകളും ഡോർണിയർ, ചേതക് എന്നീ എയർക്രാഫ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു. രണ്ട് ദിവസം നീണ്ട് നിന്ന പരിപാടിയിൽ നടി പ്രാച്ചി തെഹ്ലാൻ തെഹ്ലാൻ ഉൾപ്പടെ നിരവധി പേർ പങ്കാളികളായി.