തിരുവനന്തപുരം ; 2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നിഴല്‍ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവര്‍ണ്ണത്തിലാക്കുന്നത്.
2022 ന് ശേഷം ഇന്ത്യയിൽ ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഇന്നലെ ദൃശ്യമായത്. 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കുന്ന ചന്ദ്ര ഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്.ഇന്നലെ രാത്രി 11.01 മുതൽ പുലർച്ചെ 12.23 വരെ 82 മിനിറ്റ് നേരമാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.