loginkerala lk-special സ്വാതന്ത്ര്യദിനം ആഘോഷമാക്കി കൊച്ചി ലുലുമാൾ; പതാകയുയർത്തി ഡി.ഐ.ജി സതീഷ് ബിനോ
lk-special

സ്വാതന്ത്ര്യദിനം ആഘോഷമാക്കി കൊച്ചി ലുലുമാൾ; പതാകയുയർത്തി ഡി.ഐ.ജി സതീഷ് ബിനോ

കൊച്ചി: രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ലുലുമാൾ. ഡി.ഐ.ജി സതീഷ് ബിനോ ഐ.പി.എസ് ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. മൂന്ന് പ്ലാറ്റൂണിലായി അണിനിരന്ന മാളിലെ സുരക്ഷാ ജീവനക്കാരുടെ പേരിഡിൽ നിന്ന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

വിവിധ മേഖലയിൽ മികവ് തെളിയിച്ച മാളിലെ സുരക്ഷാ ജീവനക്കാർക്കുള്ള പുരസ്കാരവും തുടർന്ന് കൈമാറി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ദേശഭക്തി ​ഗാനാലാപനവും മധുര വിതരണത്തോടെയുമാണ് ആഘോഷങ്ങൾ അവസാനിച്ചത്. കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ രജീഷ് ചാലുമ്പറമ്പിൽ , ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഓപ്പറേഷൻസ് മാനേജർ പിതാംബരൻ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജർ കെ.ടി അനിൽ തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

കൊച്ചി ലുലുമാളിൽ നടത്തിയ സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സതീഷ് ബിനോ ഐ.പി.എസ് ദേശീയപതാക ഉയർത്തുന്നു. കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം, , കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ രജീഷ് ചാലുമ്പറമ്പിൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജർ കെ.ടി അനിൽ തുടങ്ങിയവർ സമീപം.

Exit mobile version