loginkerala breaking-news മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല; നിലാപാട് കടുപ്പിച്ച് വി.ഡി സതീശൻ
breaking-news Kerala

മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല; നിലാപാട് കടുപ്പിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശൻ. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നൽകി.

പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരോട് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക പേര് പറഞ്ഞിട്ടില്ല, പകരം ഒരു ഫോർമുല മുന്നോട്ടു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഇരിട്ടിയിൽ പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്നാണ് പ്രചരണം. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട്‌ കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. സതീശന് വേണ്ടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോര്‍ഡുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Exit mobile version