കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ രണ്ട് ദിവസം ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എംഎൽഎയെ ചോദ്യം ചെയ്തിരുന്നു. പൂത്തുർ വയൽ കാന്പിലായിരുന്നു ചോദ്യം ചെയ്യൽ. എംഎൽഎയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കേസിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
Leave feedback about this