loginkerala India ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; ഏഴുപേരെ കാണാതായി
India

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; ഏഴുപേരെ കാണാതായി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്.

ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.

Exit mobile version