തിരുവനന്തപുരം: വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിന് മറുപടിയുമായി ഹണി റോസ്. സ്ത്രീകളുടെ വസ്ത്രധാരണം തീരുമാനിക്കാൻ രാഹുൽ ഈശ്വർ ആരാണെന്നും. അയാൾ പൂജാരിയാകാതിരുന്നത് നന്നായി എന്നും ഹണി റോസ് പ്രതികരിച്ചു. പൂജാരിയായിരുന്നെങ്കിൽ സ്ത്രീകൾക്ക് രാഹുൽ ഈശ്വർ വസ്ത്രധാരണം നിയമം കൊണ്ടുവന്നേനെ എന്നും ഹണി റോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കഴിഞ്ഞദിവസമാണ് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. പുരുഷന്റെ ലൈംഗീക ദാരിദ്രത്തെ കച്ചവടവൽക്കരിക്കുന്ന രീതിയിൽ ഉദ്ഘാടനങ്ങളിൽ വസ്ത്രധാരണം നടത്തിയെത്തുന്നത് വിമർശിച്ചു കൊണ്ടായിരുന്നു രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ രംഗത്തെത്തിയത്.
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിനെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
നടി ഹണി റോസിനെതിരേ അതിക്ഷേപ പരാമർശം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായിരുന്നു. കൊച്ചി സെൻട്രൽ പോലീസ് ആണ് ബോബിയുടെ അറസ്റ്റ് രേഘപ്പെടുത്തിയത്. ഇന്ന് ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കിയേക്കില്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ബോബിക്കെതിരേ ചുമത്തിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചിരുന്നു.ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തു.