തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും മന്ത്രി അമിത്ഷാ പങ്കെടുക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ അമിത് ഷായെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത്ഷായുടെ സന്ദർശനം. പ്രധാനമന്ത്രി ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിന്റെ തീയതി ഇന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.
