loginkerala breaking-news വരുന്നു പെരുമഴ: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
breaking-news

വരുന്നു പെരുമഴ: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മുന്‍കരുതലിന്റെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതയുടെ ഭാഗമായി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മഴക്കൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്

Exit mobile version