തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് എട്ട് ജില്ലകൾക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്.
അതേസമയം കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രവചിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി മുതൽ തിരുവനന്തപുരത്ത് കനത്ത മഴ പെയ്തിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് വിദ്യാർത്ഥികളെ വലച്ചു. ഭൂരിഭാഗം സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്
Leave feedback about this