breaking-news

പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. വെള്ളിയാഴ്ച വരെയാണ് നീട്ടിയത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് ഹൈക്കോടതി നിർത്തിവച്ചത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം വീണ്ടും നീട്ടിയത്.

നേരത്തെ ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ പ്രധാനമായി നാലു ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ഹൈക്കോടതി ടോൾ പിരിവ് വിലക്ക് ഏർപ്പെടുത്തിയത്. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടംകണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video