കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിൽ പരക്കെ നാശനഷ്ടം. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ 1.20 ഓടെയാണ് സംഭവം. വയോധികയുമായി വരുന്ന ആംബുലൻസ് മഴയിൽ തെന്നി മാറുകയായിരുന്നു. 82കാരിയാണ് മരിച്ചത്. ഇവർ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിർമ്മല ആശുപത്രിയിലെ ആംബുലൻസ് വിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. മഴയിൽ ആംബുലൻസ് തെന്നി മറിയുകയായിരുന്നു.
തൃശ്ശൂരിൽ മരം കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ ശ്രീനാരായപുരത്താണ് അപകടം നടന്നത്. മണികണ്ഡൻ എന്നയാളാണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാരെ വെമ്പല്ലൂർ റോഡിലെ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിലെ വാകമരം ശക്തമായ കാറ്റിനെ തുടർന്ന് കടപുഴകി സ്കൂട്ടർ യാത്രികന്‍റെ ദേഹത്ത് വീഴുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
