തിരുവനന്തപുരം: ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി പറഞ്ഞു.
ഇവർ നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും.അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് മന്ത്രി പ്രതികരിച്ചു.
Leave feedback about this