തിരുവനന്തപുരം: തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ആന്‍റണി രാജു വിട്ടു നിൽക്കുന്നതിൽ പ്രതികരണവുമായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമന. ആന്‍റണി രാജുവിന് പരിഭവം ഇല്ലെന്നും അദ്ദേഹം വോട്ട് തേടി ഫേസ്ബുക്ക് വീഡിയോ ഇട്ടെന്നും സുധീർ ചൂണ്ടിക്കാട്ടി.
നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആന്‍റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന വ്യക്തമാക്കി.
അതേസമയം ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിൽ പ്രതിഷേധിച്ചാണ് ആന്‍റണി രാജു വിട്ടു നിൽക്കുന്നതെന്നാണ് സൂചന. നോമിനേഷന് സമര്‍പ്പണത്തിനും സുധീറിനൊപ്പം ആന്‍റണി രാജു എത്തിയിരുന്നില്ല.
ആന്‍റണി രാജുവിന് അയോഗ്യത നിലനിൽക്കുന്നതിനാലാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയാക്കിയത്.

Leave feedback about this