തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സിപിഎം, കോൺഗ്രസ് എന്നീ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പുറമേ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോകൾ അടിയന്തരമായി നീക്കം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
