loginkerala breaking-news സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം; ആരോഗ്യമന്ത്രിയുമായി ചർച്ച നാളെ
breaking-news

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം; ആരോഗ്യമന്ത്രിയുമായി ചർച്ച നാളെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാ ൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ ഏറ്റവും പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകും.


ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടർമാർ കടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് K.G.M.C.T.Aയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്. 13 നും ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം

Exit mobile version