തിരുവനന്തപുരം: ഡ്രൈവിങ്ങ് ലേണേഴ്സ് ടെസ്റ്റിൽ സമഗ്ര മാറ്റവുമായി സർക്കാർ. 30 ചോദ്യങ്ങലിൽ 18 ഉത്തരം ശരിയാക്കിയെങ്കിൽ മാത്രമേ ഇനി ലേണേഴ്സ് പാസാകാൻ സാധിക്കു. ഒരു ചോദ്യത്തിന് 30 സെക്കന്റിനുള്ളിൽ ഉത്തരം നൽകാനും പുതുക്കിയ നിയമം എത്തി. മുൻപ് 20 ചോദ്യത്തിന് 12 ഉത്തരങ്ങൾ ശരിയാക്കിയാൽ ലേണേഴ്സ് പാസാകുമെന്ന രീതിയ്ക്കാണ് മാറ്റം വരുന്നത്. 15 സെക്കന്റിനുള്ളിൽ ഒരുത്തരം ശരിയാക്കണമെന്ന പഴയ രീതി മാറി സമയ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.
ഓൺലൈൻ പരീക്ഷയിലെ ചോദ്യക്രമത്തിലും സമഗ്രമായ മാറ്റം വരും. മുൻപ് ഗ്രൈവിങ്ങ് സ്കൂൾ വിതരണം ചെയ്തിരുന്ന പുസ്തകങ്ങൾ പഠിച്ച് ലേണേഴ്സ് പാസാകുന്ന രിതിയായിരുന്നെങ്കിൽ ഇതിൽ മാറ്റം വരുത്തുകയാണ് സർക്കാർ. എം.വി.ഡി ലേണേഴ്സ് ആപ്പ് എന്ന ആപ്പ് വഴി ഇനി ലേണേഴ്സ് ചോദ്യം ലഭിക്കും. ഗതാഗത വാഹാനപരിശീലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരിക്കില്ല പരീക്ഷാ സിലബസിലെന്നും സൂചനയുണ്ട് ആപ്ലിക്കേഷൻ വഴി നടത്തുന്ന പരിശീലന ചോദ്യങ്ങളും മോക് ടെസ്റ്റും വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റഅ ആദ്യഘട്ടത്തിൽ നൽകും.
ഇത്തരത്തിൽ ലേണേഴ്സ് ടെസറ്റിനായി ആപ്ലിക്കേഷൻ വഴി മോക്ക് ടെസ്റ്റ് പാസാകുന്നവർക്ക് പ്രി ലേണേഴ്സ് ടെസ്റ്റ് എന്ന എം.വി.ഡിയുടെ ക്ലാസിൽ പങ്കെടുക്കേണ്ട ആവശ്യവുമില്ല. മണിക്കൂറുകളോളം നീളുന്ന ക്ലാസ് ഒഴിവാക്കാനാണ് ഓൺലൈൻ സാധ്യത സുതാര്യമാക്കിയുള്ള സർക്കാരിന്റെ പുതിയ പരിഷ്കാരം.