loginkerala breaking-news സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി; നാ​ലു രൂ​പ വ​രെ വ​ർ​ധി​ക്കും
breaking-news Kerala

സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി; നാ​ലു രൂ​പ വ​രെ വ​ർ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ലി​റ്റ​റി​ന് നാ​ലു രൂ​പ വ​രെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മി​ൽ​മ ഡ​യ​റ​ക്ട‌​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു മി​ൽ​മ ക​ത്തു ന​ൽ​കി​യി​രു​ന്നു. നാ​ലു രൂ​പ മു​ത​ൽ ആ​റു രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ​യു​ടെ ശി​പാ​ർ​ശ. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് സ​ർ​ക്കാ​ർ വി​ല വ​ർ​ധ​ന നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്.മ​ണി പ​റ​ഞ്ഞി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ടം മി​ൽ​മ ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Exit mobile version