loginkerala breaking-news സ്വര്‍ണവിലയില്‍ ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു
breaking-news Kerala

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയുണ്ടായ വന്‍ മുന്നേറ്റത്തിനുശേഷം ഇന്ന് കുത്തനെ കുറയുകയായിരുന്നു. പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു വില. 8,600 രൂപയിലധികമായിരുന്നു ഇന്നലെ കൂടിയത്. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തിരുന്നു.

ഗ്രാം വില ഇന്ന് 655 രൂപ താഴ്ന്ന് 15,640 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയായി.

Exit mobile version