loginkerala breaking-news തിളക്കം മങ്ങിയ പൊന്ന്: സ്വർണവില ഇന്നും താഴേക്ക്
breaking-news Business

തിളക്കം മങ്ങിയ പൊന്ന്: സ്വർണവില ഇന്നും താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലുമെത്തി.പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തില്‍ പവന്റെ റെക്കോര്‍ഡ്. അതിനുശേഷം 24,120 രൂപ കുറഞ്ഞു. ഗ്രാമിന് 16,395 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് കുറഞ്ഞത് 3,015 രൂപ. ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്. ശേഷം മാര്‍ച്ചില്‍ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു; ഗ്രാമിന് 2,085 രൂപയും.സ്വര്‍ണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഫെബ്രുവരിയിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരുന്നത്.

Exit mobile version