സംസ്ഥാനത്ത് സ്വർണക്കുതിപ്പിന് വലിയ ഇടിവ്. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാം വില 11,210 രൂപയും പവന്‍ വില 89,680 രൂപയുമായി.തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനാണ് ഇന്ന് വിരാമമിട്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമായിരുന്നു. ഇന്നലെ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമെന്ന സര്‍വകാല റെക്കോഡിലായിരുന്നു.
സ്വര്‍ണ വില ക്രമാതീതമായി ഉയര്‍ന്നത് വില്‍പ്പനയെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉത്സവകാല ഡിമാന്‍ഡ് തുടരുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. ഇന്നത്തെ കുറവ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവില്ല. വില വര്‍ധന ഇനിയും തുടരുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വിലയിരുത്തുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 97,042 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.
Leave feedback about this