loginkerala breaking-news താഴ്ന്നിറങ്ങി സ്വർണവില; പവന് കുറഞ്ഞത് 2,280 രൂപ
breaking-news Business

താഴ്ന്നിറങ്ങി സ്വർണവില; പവന് കുറഞ്ഞത് 2,280 രൂപ

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,080 രൂപയിലും പവന് 1,20,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 230 രൂപ കുറഞ്ഞ് 12,390 രൂപയിലെത്തി.

രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആഭ്യന്തര സ്വ​ര്‍​ണ​വി​ല ഇ​ടിഞ്ഞിരുന്നു. തിങ്കളാഴ്ച പ​വ​ന് 2,400 രൂ​പ​യും ​ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും കുറഞ്ഞു.

Exit mobile version