കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി പറഞ്ഞു.ദേശീയ നേതൃത്വത്തെ ഇക്കാര്യം വ്യക്തമാക്കുൃമെന്നും അബിൻ വർക്കി അറയിച്ചു. കോൺഗ്രസ് നേതൃത്വം കാര്യങ്ങൾ ചർച്ച ചെയ്യട്ടെ എന്നതാണ് തീരുമാനം. പാർട്ടിക്ക് അതീതനല്ല ഞാൻ പാർട്ടിക്ക് വിധേയനാണെന്നും അബിൻ വർക്കി പ്രതികരിക്കുന്നു.
കോൺഗ്രസ് മതേതര പാർട്ടിയാണ്. അതിൽ വിശ്വാസമുണ്ടെന്നും അബിൻ വർക്കി പ്രതികരിക്കുന്നു. ഏത് നാടാണെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹമാണ്. പക്ഷേ കേരളത്തിൽ നിന്ന് പ്രവർത്തിക്കാനാണ് ഏറെ താത്പര്യമെന്നും അബിൻ വർക്കി പ്രതികരിക്കുന്നു.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയാണ്. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതാണ് അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചാണ് പുതിയ നീക്കം.
തുടർന്നാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാ അധ്യക്ഷനായും നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസിൽ അമർഷം പുകഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷാനായി തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിലൂടെ രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കണമെന്നാണ് 90 ശതമാനം യൂത്ത് കോൺഗ്രസ് ഭാരവാഹികളുടേയും ആവശ്യം.. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറിമാരായ ടി.എം മനേഷ്, ഷഹനാസ് സലാം, എ. പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിന് എതിരെ പരസ്യ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ ഷഹനാസ് എ സലാം നേരത്തേ രംഗത്തെത്തിയിരുന്നു.