കൊച്ചി: ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി മരട് ഫോറം മാളിലെ ലുലു ഡെയ്ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം.രണ്ട് വർഷത്തിനുള്ളിൽ 26 ലക്ഷം സന്ദർശകരാണ് ഫോറം മാളിലെ ലുലു ഡെയ്ലിയിലേക്ക് എത്തിയത്. ഷോപ്പിങ്ങ് അനുഭവം എളുപ്പമാക്കുകയും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൽ അണിനിരത്തുകയുമാണ് ലുലു ഡെയ്ലി. സൗഭാഗ്യോത്സവം ഓഫർ കൂടി ലുലുവിൽ ആരംഭിച്ചതോടെ ഓണത്തെ വരവേൽക്കാൻ വിപുലമായ കളക്ഷനുമായി ഓണം ഷോപ്പിങ്ങും തുടങ്ങിയിട്ടുണ്ട്.

കേരളമൊട്ടാകെയുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലും ഡെിലികളിലും തുടരുന്ന ഷോപ്പിങ്ങിലുടെ 18 കിയ കാറുകളും , സ്വർണനാണയങ്ങളും മറ്റ് അനവധി സമ്മാനങ്ങളും നേടാൻ കഴിയും. ഇതിന് പുറമേ ഫോറം മാളിലെ ലുലു ഡെയ്ലിയിൽ വാർഷികാഘോഷം പ്രമാണിച്ചുള്ള ഓഫറും വിൽപ്പനയിൽ ഒരുക്കുന്നു. കൊച്ചു സ്റ്റോറുകളിലൂടെ വലിയ വിജയം നേടുന്ന പരീക്ഷണമാണ് ലുലു ഡെയ്ലിയിലൂടെ ലുലു റീട്ടെയിൽ ശൃംഖല വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളവും കേരളത്തിന് പുറത്തും ഹൈപ്പർ മാർക്കറ്റുകളുടെ വിപുലശ്രേണിയൊരുക്കിയുള്ള ലുലു ഡെയ്ലി കൂടുതൽ ഉപഭോക്താക്കളുമായി മുന്നേറുകയാണ്.