loginkerala World ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കിന് സ്കിൻ ക്യാൻസർ
World

ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കിന് സ്കിൻ ക്യാൻസർ

സ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ. താരം തന്നെയാണ് തന്റെ ആരോഗ്യസ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആരോഗ്യ പരിശോധനകള്‍ ആരും മുടക്കരുതെന്നും കരുതല്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

‘സ്കിന്‍ കാന്‍സര്‍ യഥാര്‍ഥമാണ്. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍. എന്‍റെ മൂക്കിലുള്ള ഈ മുറിവ് നോക്കൂ. നിങ്ങളെല്ലാവരും പതിവായി പരിശോധന നടത്തണം. രോഗം വന്നശേഷം ചികില്‍സിക്കുന്നതിനെക്കാള്‍ പ്രതിരോധമാണല്ലോ നല്ലത്. പതിവു പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് പ്രധാനമെന്നും തന്‍റെ അസുഖം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു,’ ക്ലാര്‍ക്ക് കുറിച്ചു.

Exit mobile version