മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്പാ ഷെട്ടിയെ പോലീസ് നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് നടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ചോദ്യം ചെയ്തത്.
നാലര മണിക്കൂറോളം ശില്പാ ഷെട്ടിയെ ചോദ്യം ചെയ്തുവെന്നും മൊഴി രേഖപ്പെടുത്തിയെന്നും മുംബൈ പോലീസിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
ശില്പാ ഷെട്ടിയുടെ വസതിയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ ശില്പാ ഷെട്ടി പോലീസിന് നല്‍കിയെന്നാണ് വിവരം.
തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് ശില്‍പ്പ കൈമാറിയത്. ചില രേഖകളും താരം പോലീസിന് കൈമാറി. ഇവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.