breaking-news

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; ന​ടി ശി​ൽ​പാ ഷെ​ട്ടി​യെ ചോ​ദ്യം ചെ​യ്തു

മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും സം​രം​ഭ​ക​യു​മാ​യ ശി​ല്‍​പാ ഷെ​ട്ടി​യെ പോ​ലീ​സ് നാ​ല് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്തു. 60 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ന​ടി​യെ മും​ബൈ പോ​ലീ​സി​ന്‍റെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍​സ​സ് വിം​ഗ് ചോ​ദ്യം ചെ​യ്ത​ത്.

നാ​ല​ര മ​ണി​ക്കൂ​റോ​ളം ശി​ല്‍​പാ ഷെ​ട്ടി​യെ ചോ​ദ്യം ചെ​യ്തു​വെ​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും മും​ബൈ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

ശി​ല്‍​പാ ഷെ​ട്ടി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശി​ല്‍​പാ ഷെ​ട്ടി പോ​ലീ​സി​ന് ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം.

ത​ന്‍റെ പ​ര​സ്യ ക​മ്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​ള്ള പ​ണ​മി​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ശി​ല്‍​പ്പ കൈ​മാ​റി​യ​ത്. ചി​ല രേ​ഖ​ക​ളും താ​രം പോ​ലീ​സി​ന് കൈ​മാ​റി. ഇ​വ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video