breaking-news

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ക്ഷാപമോക്ഷം; 12 കോടി രൂപ പ്രഖ്യാപിച്ച് ​ധനമന്ത്രി

ബസ് സ്റ്റാൻഡ് സന്ദർശിച്ച വേളയിലാണ് പ്രഖ്യാപനം

കൊച്ചി : തികച്ചും ശോചനീയ അവസ്‌ഥയിൽ ആയിരിക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എം.എൽ.എ നിയമസഭയിൽ ഉൾപ്പടെ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിനും, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനും, ധനകാര്യ വകുപ്പ് മന്ത്രിക്കും വിഷയത്തിന്റെ ഗൗരവവും ആവശ്യകതയും കാണിച്ചു നിരവധിയായ ചർച്ചകൾ നടത്തിയിരുന്നു. ടി.ജെ വിനോദ് എം.എൽ.എ യുടെ നിരന്തരമായ ശ്രമഫലമായിട്ടാണ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് ബസ് സ്റ്റാൻഡ് സന്ദർശിച്ചു കൊണ്ട് തുക അനുവദിച്ചത്.

മുൻപ് സ്റ്റാൻഡ് നിർമ്മാണത്തിന് സി.എസ്.എം.എൽ. തുക അനുവദിക്കാമെന്ന് ഉറപ്പ് നല്കിയിരുന്നെങ്കിലും സ്ഥല കൈമാറുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽപെട്ട് തുക നൽകാതെ വരുകയായിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ടി.ജെ വിനോദ് എം.എൽ.എ ബന്ധപ്പെട്ട കേന്ദ്ര വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ കത്ത് നൽകിയിരുന്നു.

നിലവിലുള്ള കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപം നേരത്തെ തീരുമാനിച്ചിരുന്ന കാരിക്കാമുറിയിലെ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന് സമീപമുള്ള സ്ഥലത്ത് തന്നെയാണ് നിർമ്മാണം തീരുമാനിച്ചിട്ടുള്ളത്. പൂർണമായും സ്റ്റീൽ സ്‌ട്രെച്ചറിൽ ആയിരിക്കും സ്റ്റാൻഡിന്റെ നിർമാണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നേരത്തെ തയ്യാറാക്കിയ ടോട്ടൽ സ്റ്റേഷൻ സർവ്വേ റിപോർട്ടുകൾ പൊതുമരാമത്തു വകുപ്പിന് ലഭിച്ചാലുടൻ ആർകിടക്ച്ചറൽ വിഭാഗം ഡ്രോയിങ്ങ് തയ്യാറാക്കും, ഡിസൈൻ തയ്യാറാക്കുന്നതിന് കേരള ഹൈവേ റിസേർച് ഇൻസ്റ്റിട്യൂട്ടിനു നൽകും തുടർന്ന് ലഭിക്കുന്ന ഡിസൈൻ ആസ്പതമാക്കിയാവും പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുക. എന്നാൽ ഡി.എസ്.ഒ.ആർ നിരക്കിൽ മാറ്റങ്ങൾ വന്നിട്ടുള്ളതിനാൽ തുക അധികരിക്കുമെന്നുള്ള വിഷയം ടി.ജെ വിനോദ് എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു ഇതും സംബന്ധിച്ചുള്ള ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും മന്ത്രി മറുപടിയും നൽകി.

നിലവിൽ തുക ധനകാര്യ വകുപ്പ് 12 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നതിനാൽ ഇത് സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന സ്ഥല കൈമാറ്റം പോലെയുള്ള വ്യവഹാരങ്ങളും ചർച്ചകളും ആവശ്യമില്ല എന്നും നിർമ്മാണ പ്രവർത്തനം അടിയന്തിര പ്രാധാന്യത്തോടെ ആരംഭിക്കാൻ സാധിക്കുമെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

എറണാകുളം എം.എൽ.എ ടി.ജെ വിനോദ്, കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷറഫ് മുഹമ്മദ്, പൊതുമരാമത്തു കെട്ടിട വിഭാഗം അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു കെ.ആർ, കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് എൻജിനീയർ ലേഖ, അസിറ്റന്റന്റ് ട്രാൻസ്‌പോർട് ഓഫീസർ എ.അജിത്ത്, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ആൻ്റണി വർഗീസ് ഉൾപ്പടെയുള്ളവർ സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video