കൊല്ലം: കരുനാഗപ്പള്ളിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. മൊബൈൽ ഫോണിൽ പാട്ട് കേട്ട് നടക്കവെ ആണ് അപകടം. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു.
തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പോലീസ് നിഗമനം.

Leave feedback about this