Business lk-special

ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ച് കൊച്ചി ലുലുമാളിലെ ജീവനക്കാർ; കുരുന്നുകൾക്കായി പഴയിടത്തിന്റെ സദ്യവട്ടവും

കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളുംസദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമ​ഗ്ര ശിക്ഷാ അഭയാന്റെ കീഴിലുള്ള എറണാകുളം ​ഗേൾസ് ഹൈസ് സകൂളിലെ പ്രത്യേകപരി​ഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ലുലുവിന്റെ ഓണാഘോഷത്തിന്റെ ഭാ​ഗമായി. രാവിലെ മാളിലൊരുക്കിയ പൂക്കളമത്സരത്തോടെയായിരുന്നു ലുലുവിലെ ഓണാഘോഷം. മത്സരത്തിൽ ലുലുവിലെ സ്റ്റാഫ് അം​ഗങ്ങൾ പങ്കാളികളായി. പ്രശസ്ത സ്പോട്സ് കമന്റേറ്ററും, മാധ്യമപ്രവർത്തകനുമായ ഷൈജു ദാമോദരനും ഭാര്യ ആശാ ഷൈജുവും വിധികർത്താക്കളായിരുന്നു.

ലുലുവിലെ വിവിധ ഡിവിഷനുകൾ ചേർന്നൊരുക്കിയ മാവേലി വേഷവും ശ്രദ്ധേയേയമായി. 13 മാവേലികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ മാളിലേക്ക് എത്തിയ ഭിന്നശേഷി കുട്ടികളെ ലുലു പ്രതിനിധികൾ. കുട്ടികൾക്കുള്ള ഓണ കിറ്റ് ഷൈജു ദാമോദരനും ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫും ചേർന്ന് കൈമാറി. പഴയിടം തിരുമേനിയുടെ സദ്യവട്ടത്തോടെയായിരുന്നു ഈ വർഷത്തെ ജീവനക്കാരുടെ ഓണാഘോഷം വിപുലമാക്കിയത്. ഓണസദ്യയിൽ കുട്ടികൾക്കൊപ്പം ലുലു മാനേജ്മെന്റ് പ്രതിനിധികളും പങ്കുചേർന്നു. ഓണാഘോഷപരിപാടികളിൽ ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ്, ലുലു ഇന്ത്യ പ്രോജക്ട് ഡയറക്ടർ ബാബു വർ​ഗീസ്, മീഡിയ ​ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു റീജണൽ മാനേജർ സുധീഷ് നായർ, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് തുടങ്ങിയവർ പ്രസം​ഗിച്ചു.

പടം അടിക്കുറിപ്പ്: കൊച്ചി ലുലുമാളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ എറണാകുളം ​ഗേൾസ് ഹൈസ് സകൂളിലെ കുട്ടികൾക്ക് സ്പോർട്ട്സ് കമന്റേറ്റർ ഷൈജു ദാമോദരനും ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫറും ചേർന്ന് ഓണക്കിറ്റ് കൈമാറുന്നു.

ഇന്നും നാളെയും ലുലു സ്റ്റോറുകൾ രാത്രി ഒരുമണി വരെ പ്രവർത്തിക്കും

കൊച്ചി: ഉത്രാടപ്പാച്ചിലൊഴിവാക്കി ഓണം ഷോപ്പിങ്ങ് വേ​ഗത്തിലാക്കാൻ അവസരമൊരുക്കി കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ്. ഇന്നും (ബുധനാഴ്ച) ഉത്രാട ദിനമായ നാളെയും ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട്, സെലിബ്രേറ്റ് ഉൾപ്പെടയുള്ള ലുലു സ്റ്റോറുകൾ രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കും. ഉത്രാട ദിനത്തിലെ ഷോപ്പിങ്ങ് വേ​ഗത്തിലാക്കാൻ ഒരു കുടക്കീഴിൽ ഷോപ്പിങ്ങ് സാധ്യമാക്കുകയാണ് ലുലു.

ഓണം കിറ്റ്, ഉപ്പേരി, പായസം മിക്സ്, അരി, മറ്റ് ​ഗ്രോസറി ഉത്പ്പന്നങ്ങൾ എന്നിവ വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങാം. ഇതിന് പുറമേ 20ലധികം പായസങ്ങളുമായി പായസമേളയും ലുലു ഹൈപ്പർമാർക്കറ്റിൽ തുടരുകയാണ്. ഓണസദ്യയ്ക്കുള്ള പ്രി ബുക്കിങ്ങ് സംവിധാനവും ഒരുങ്ങി. +917306112600, +917306112599 എന്ന നമ്പർ വഴിയും വാട്സ് ആപ്പ് ചെയ്തും ഉത്രാടം ദിനമായ നാലിന് വൈകിട്ട് മൂന്ന് മണി വരെ ഓണസദ്യ ബുക്ക് ചെയ്യാം. ലുലു ഹൈപ്പർമാർക്കറ്റിലൊരുക്കിയ ടേക്ക് എവേ സംവിധാനം വഴി തിരുവോണം ദിനത്തിൽ മാളിലേക്ക് എത്തി രാവിലെ പത്ത് മുതൽ 12 വരെ ഓർഡർ ചെയ്ത സദ്യ വാങ്ങിക്കാവുന്നതാണ്. കൂടാതെ www.luluhypermarket.in എന്ന വെബ്സൈറ്റ് വഴിയും സ​ദ്യ പ്രി ബുക്ക് ചെയ്യാൻ അവസരമുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video