ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഡൽഹി- ഇൻഡോർ എയർഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച ഇൻഡോറിലേക്ക് പോയ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ ഡൽഹിയിൽ തിരിച്ചെത്തി. എൻജിനിൽ നിന്ന് പൈലറ്റിന് തീപിടുത്തത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ച് പറന്നത്.
എയർ ഇന്ത്യയുടെ AI2913 വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ ഡൽഹിയിലേക്ക് മടങ്ങിയത്. പരിശോധനയ്ക്കായി വിമാനം നിർത്തിവച്ചിരിക്കുകയാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണെന്നും എയർഇന്ത്യ അറിയിച്ചു.ഇൻഡോറിലേക്ക് ഉടൻ മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി സർവീസ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Leave feedback about this