breaking-news Kerala

ഡോ.വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷത്തെ തടവിന് ശേഷമാണ് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ആരംഭിക്കുക. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും വധശ്രമത്തിന് പത്ത് വര്‍ഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം കഠിന തടവും ആശുപത്രിയില്‍ അതിക്രമം നടത്തിയ കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവുമാണ് നല്‍കിയിരിക്കുന്നത്. 323,324,332,333 വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് 30 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്നാല്‍ ശിക്ഷ അപര്യാപ്തമാണെന്നാണ് പ്രോസിക്യൂഷന്റേയും വന്ദനയുടെ മാതാപിതാക്കളുടേയും പ്രതികരണം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഇവരുടെ തീരുമാനം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video