വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില മലക്കംമറിച്ചിലുകള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയെ തലോടി വീണ്ടും. യുഎസും ഇന്ത്യയും തമ്മിലുള്ള ‘വ്യാപാര തടസ്സങ്ങള്‍’ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ഇത്തവണയും ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!’. അദ്ദേഹം കുറിച്ചു.
Leave feedback about this