കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടി മാഫിയയുടെ നിയന്ത്രണത്തിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സനൽ കുമാർ, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടമെന്നും പറഞ്ഞു. നടിയെ നിയന്ത്രിക്കുന്നത് മാനേജറാണ്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയത് ഇയാളാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടാണെന്നു സനൽ കുമാർ ചോദിക്കുന്നു.
നടിയെ നിയന്ത്രിക്കുന്ന മാഫിയയ്‌ക്കൊപ്പമാണ് പോലിസ്. നടപടിക്രമം പാലിക്കാതെയാണ് കസ്റ്റഡിയും അറസ്റ്റുമെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെയാണ് ജാമ്യമെന്നും സനൽകുമാർ വ്യക്തമാക്കി.