പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് നാടൻ സദ്യ നൽകാനൊരുങ്ങി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. തീർഥാടകർക്കായി നൽകുന്ന അന്നദാനത്തിൽ നാടൻ സദ്യ ഉൾപ്പെടുത്താനാണ് ആലോചന. ഡിസംബർ 5ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കി. നിലവിൽ തീർഥാടകർക്കായി പുലാവാണ് ഉച്ചഭക്ഷണമായി നൽകുന്നത്.
ഡിസംബർ 2 മുതൽ ഉച്ചഭക്ഷണമായി പായസം ഉൾപ്പെടെയുള്ള സദ്യ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ പുലാവ് വിതരണം ചെയ്യുന്നതിനായുള്ള കരാർ നൽകിക്കഴിഞ്ഞതിനാൽ ഈ തീരുമാനം നടപ്പിലാക്കാനായില്ല.
