loginkerala breaking-news ഡാറ്റാ സെന്ററുകൾ വരണം, നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം; അഭ്യസ്ഥ വിദ്യരായ യുവതിയുവാക്കളാണ് കരുത്ത്; ലോക കേരള സഭയിൽ എം.എ യൂസഫലി
breaking-news gulf lk-special

ഡാറ്റാ സെന്ററുകൾ വരണം, നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം; അഭ്യസ്ഥ വിദ്യരായ യുവതിയുവാക്കളാണ് കരുത്ത്; ലോക കേരള സഭയിൽ എം.എ യൂസഫലി

തിരുവനന്തപുരം: ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നിക്ഷേപ സാധ്യതകൾ കേരളത്തിലേക്ക് എത്തിക്കണമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലോക കേരളസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സ്റ്റാർട്ട് അപ്പുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങി പുതിയ സാധ്യതകൾ കേരളത്തിലുണ്ട്.

കേരളത്തിന്റെ എക്സ്പോർട്ട് കൂട്ടാനുള്ള സാഹചര്യങ്ങളും ഡിജിറ്റൽ യു​ഗത്തിൽ ഡാറ്റ സെന്ററുകൾ അടക്കം കേരളത്തിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് പരി​ഗണിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു.

അടുത്ത തലമുറയ്ക്ക് വേണ്ടി കേരളത്തിന്റെ വ്യാപാര മേഖലയിൽ എങ്ങനെ നിക്ഷേപം നടത്താൻ കഴിയുമെന്നതും ചർച്ച ചെയ്യണം, അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കാൾക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിൽ അവസരം നേടിയെടുക്കാനുള്ള പദ്ധതികളും നിക്ഷേപങ്ങളും സംസ്ഥാനത്ത് നടപ്പിൽ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി സഹോദരങ്ങൾക്ക് അഭിപ്രായം പറയുവാനും ആശയം പങ്കുവക്കുവാനുമുള്ള വേദിയാണ് ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Exit mobile version