ന്യൂഡൽഹി: ഇന്ത്യക്ക് പിഴചുങ്കം അടക്കം 50ശതമാനം ഇറക്കുമതി തിരുവ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. രാജ്യമാകമാനം പ്രതിഷേധം നടത്താനാണ് സി.പി.എം ഒരുങ്ങുന്നത്. ഇറക്കുമതി ചുങ്കം ഉയർത്തിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ പരാമ്പരാഗത കയർ, കരകൗശല തൊഴിലാളികളെയാണ്. ഈ അവസരത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി സം.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും രംഗത്ത് വരുന്നത്.ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ ട്രംപിൻറെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നടപടി ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കുന്നത്