തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച് സി.പി.എം പ്രവർത്തകർ. മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. പോലീസ് ബാരിക്കേഡ് മറികടന്ന് ഓഫീസിന്റെ ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകനായ വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് വാഹനത്തിലേക്ക് മാറ്റിയ വിപിനെ പിന്നീട് സിപിഎം നേതാക്കളെത്തി വാഹനത്തിൽ നിന്ന് മോചിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കരി ഓയിൽ ഒഴിച്ചതെന്നും വിപിൻ പറഞ്ഞു.
Leave feedback about this