breaking-news

വേടനെതിരെ നടക്കുന്നത് ​ഗൂഡാലോചന; മുഖ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും സത്യം പുറത്ത് കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. വേടനെ ഒരു സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ​ഗൂഢാലോചനയിലൂടെ വേടൻറെ വാക്കുകളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പരാതി. വേടൻറെ സഹോദരനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

കേസിനെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശമുണ്ടെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും വേടൻ ഇന്നലെ പ്രതികരിച്ചു. ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. താൻ എവിടെയും പോകില്ലെന്നും പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വേടൻ കൂട്ടിചേർത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video