breaking-news

തിരുവനന്തപുരത്ത് കോൺ​ഗ്രസ് പഞ്ചായത്തം​ഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം നെടിയവിളവീട്ടിൽ അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമായ അരുൺ കോൺഗ്രസ് പ്രവർത്തകനാണ്.

തിങ്കളാഴ്ച രാവിലെ വീടിന്റെ പിറകുവശത്തെ ചായ്പ്പിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

പ്രാദേശിക ബിജെപി പ്രവർത്തകർ വ്യാജപരാതി നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ ആയിരുന്നു അരുണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video