കൊച്ചി: .കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിലാണ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് മുഖമായിരുന്നു റോയി. കേന്ദ്ര ഏജൻസികളുടെ പരിശോധന റോയിയുടെ സ്ഥാപനങ്ങളിൽ ഇന്ന് നടന്നിരുന്നു., റോയിയെ കോർപ്പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആത്മഹത്യ.
ബംഗളൂരുവിലെ ഓഫീസിലും കഫേയിലും വെള്ളിയാഴ്ച ഐ ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇതിനിടെ, സെൻട്രൽ ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ നേരത്തെയും പരിശോധനകൾ നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.കൊച്ചി സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്.
