loginkerala breaking-news ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി
breaking-news

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐയുടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും യുവാവ് വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വിനേഷ്.

സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേർന്നാണ്

Exit mobile version