loginkerala breaking-news നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക ലോകം; പൊതുദർശന ചടങ്ങുകൾ തുടങ്ങി
breaking-news Kerala

നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക ലോകം; പൊതുദർശന ചടങ്ങുകൾ തുടങ്ങി

കൊച്ചി : നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9 മണിയോടെ പറവൂർ ടൗൺഹാളിലെത്തിച്ചു. പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിവരെ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൂന്നിന് വീട്ടുവളപ്പിൽ. മുഖ്യമന്ത്രി വി.ഡി.സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം.

പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി.
ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡ‍ിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു. പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോൺ, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലെ പ്രകടനം സലിം കുമാറിനെ മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലെത്തിച്ചു.

Exit mobile version