കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചോറ്റാനിക്കരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മുൻപ് പോക്സോ കേസിൽ അതിജീവിതയായ യുവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ദത്ത് എടുത്ത് വളർത്തിയ മകളുമായി അമ്മ അഭിപ്രായ വ്യത്യാസമുണ്ടായതോടെ യുവതിയിൽ നിന്ന് അകന്നാണ് മാതാവ് കഴിയുന്നത്.
അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. ഇവരുടെ കൈയിലുണ്ടായിരുന്ന മുറിവിൽ ഉറുമ്പരിച്ചിരുന്നു.
പെൺകുട്ടി മർദനത്തിനിരയായതായി പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് തല്ലുകേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ചോറ്റാനിക്കരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് പെൺകുട്ടി താമസിച്ചിരുന്നത്. ദത്തെടുത്ത് വളർത്തുന്ന പെൺകുട്ടിയുമായി വഴക്കായിരുന്നതിൽ അമ്മ മാറിയാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ടാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. എന്നാൽ ഞായറാഴ്ച വീട്ടിലെത്തിയ ബന്ധുക്കളാണ് അവശനിലയിൽ കണ്ടെത്തിയത്.അതേസമയം ആക്രമണത്തിന് ഇരയായ പെൺകുട്ടി പോക്സോ കേസിലെ അതിജീവിതയാണ്.2012ലാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴത്തെ ആക്രമണത്തിന് ആ കേസുമായി ബന്ധമില്ലെന്നാണ് വിവരം