തൃശൂര്‍ : തമിഴ്നാട് വാല്‍പ്പാറയില്‍ അസം സ്വദേശികളുടെ കുട്ടിയെ പുലി കടിച്ചുകൊന്നു. വേവര്‍ലി എസ്റ്റേറ്റിലാണ് എട്ടുവയസുകാരനായ നൂറിന്‍ ഇസ്ലാമിനെ പുലി കൊന്നത്. പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ വൈകീട്ട് ആറുമണിയോടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.മാസങ്ങള്‍ക്ക് മുമ്പാണ് വാല്‍പ്പാറയില്‍ വെച്ച് ജാര്‍ഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരി റോഷ്നിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.
breaking-news
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു
- August 12, 2025
- Less than a minute
- 3 months ago

Leave feedback about this