പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ്. മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ 45 ലക്ഷം തട്ടിയെടുത്തു. കുഴിക്കാല സ്വദേശി കെ തോമസിൽ നിന്നുമാണ് പണം തട്ടിയത്. മകന്റെ പ്രൊഫൈൽ ഫോട്ടോ ഉള്ള നമ്പറിൽ നിന്നുമാണ് തട്ടിപ്പുകാരൻ തോമസിനെ വിളിച്ചത്. സംഭവത്തിൽ പത്തനംതിട്ട സൈബർ പൊലീസിൽ പരാതി നൽകി.
Leave a Comment