ന്യുഡൽഹി: തൃശ്ശൂരിലെ തെരുവ് വ്യാപാരികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വഴിയോര കച്ചവടക്കാർക്കായി സുരേഷ് ഗോപി എം.പിയുടെ അഭ്യർത്ഥന പ്രകാരമാണ് സാമ്പത്തിക പാക്കേജ് മുന്നോട്ട് വനച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേര്‍സ് ആത്മനിർഭർ പദ്ധതി (PM SVANidhi) 2030 മാർച്ച് വരെ നീട്ടിയതായും
പദ്ധതി ആയിരക്കണക്കിന് വഴിയോര കച്ചവടക്കാർക്ക് ഗുണം ലഭിക്കുമെന്നും നഗര വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനോഹർ ലാൽ ഘട്ടർ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഉറപ്പ് നൽകി. രാജ്യത്ത് ഇതുവരെ 68 ലക്ഷത്തിലധികം വ്യാപാരികൾ പദ്ധതിയുടെ ആനുകൂല്യം നേടിയിട്ടുള്ളത്.
തൃശ്ശൂരിൽ 8,919 വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. ആകെ ₹11.79 കോടിയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ സഹായം. 3.0.29 കോടി പലിശ സബ്സിഡിയും 0.20 കോടി ഡിജിറ്റൽ ക്യാഷ്ബാക്കും ലഭിച്ചു. 3,066 പേർ സേവാ നിധി ശ്രീ സൃമൃദ്ധി പദ്ധതിയുടെ സാമൂഹ്യ-സാമ്പത്തിക സർവേയിൽ ഉൾപ്പെടുത്തിയതായും. 10,643 പദ്ധതികൾ ഇതിനകം അംഗീകരിച്ചിരിക്കുന്നതായും സുരേഷ് ഗോപി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ആനുകൂല്യങ്ങൾ
മൂന്നു ഘട്ടങ്ങളിലായി ₹15,000, ₹25,000, ₹50,000 വരെ വായ്പ ലഭ്യമാകും.
2.രണ്ടാമത്തെ വായ്പ ഘട്ടം വിജയകരമായി തിരിച്ചടക്കുന്നവർക്കായി ₹30,000 വരെ ക്രെഡിറ്റ് പരിധിയുള്ള UPI സൗകര്യമുള്ള RuPay ക്രെഡിറ്റ് കാർഡുകൾ ലഭിക്കും.
3.സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികൾ.
4.റീട്ടെയിൽ ഇടപാടുകൾക്ക് പരമാവധി ₹1,200 ക്യാഷ്ബാക്കും, ഹോൾസെയിൽ കച്ചവടങ്ങൾക്ക് ₹400 ക്യാഷ്ബാക്കും.
ഈ പദ്ധതികൾ തൃശ്ശൂരിലെ തെരുവ് വ്യാപാരികൾക്ക് പുതുജീവൻ പകർന്നു നൽകുകയും ഡിജിറ്റൽ സാക്ഷരതയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുകയും ചെയ്യും.
Leave feedback about this