സംരംഭകർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി അത്യാധുനിക എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ
കൊച്ചി: എംഎം വേവ് (mmWave) സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ, തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനം ഒരുങ്ങുകയാണ്. കേബിൾ, ഫൈബർ കണക്ഷനുകൾ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേർഡ് രീതികൾക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയർലെസ് ആക്സസ് (FWA). ഇതിന് തുടർച്ചയായാണ് ജിയോയുടെ 4ജി, 5ജി നെറ്റ്‌വർക്കുകളുടെ മികവ് പ്രയോജനപ്പെടുത്തി,